കൊറോണ വൈറസ് നേരിടുന്നതിന്റെ ഭാഗമായി ലെബനനിൽ രണ്ടാഴ്ചത്തേക്ക് അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. ഈ കാലയളവിൽ ജനങ്ങൾ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവു എന്നാണ് നിർദ്ദേശം. രാജ്യത്ത് ഇതുവരെ 99 പേർക്ക് രോഗബാധയും മൂന്നുപേർക്ക് ജീവഹാനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
മാർച്ച് 18 മുതൽ മാർച്ച് 29 വരെ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നതായിരിക്കില്ല എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.