കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അഞ്ച് വർഷത്തിൽ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഈ അദ്ധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സെൻട്രൽ സ്‌കൂളുകളിൽ 8, 9, 10 ക്ലാസ്സുകളിൽ പഠിച്ച് യോഗ്യത പരീക്ഷ 50 ശതമാനം കുറയാതെ മാർക്ക് നേടിയവർക്കാണ് സ്‌കോളർഷിപ്പിന് അർഹത. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 24 നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ എന്ന kmtwwfb.gov.in വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുകയോ ജില്ലാ ഓഫീസിൽ നിന്നും നേരിട്ട് ലഭ്യമാക്കുകയോ ചെയ്യാം. ഫോൺ: 0487 2446545.
