സർക്കാർ സാധാരണക്കാർക്ക് വേണ്ടി ധാരാളം പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ പ്രയോജനം പരമാവധി എത്തിക്കുന്നതിനായി മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ട പൊതുപ്രവർത്തകർ തീർച്ചയായും വായിച്ചിരിക്കേണ്ടതും റഫറൻസ് ആയി കരുതേണ്ടതുമായ പുസ്തകമാണ് കേരളാ സർക്കാറിന്റെ ഇൻഫർമേഷൻ – പബ്ലിക്ക് റിലേഷൻ വകുപ്പ് പുറത്തിറക്കിയ ‘സർക്കാർ ധന സഹായ പദ്ധതികൾ ‘ എന്ന പുസ്തകം.
ഏതൊരു സാധാരണക്കാരനും സർക്കാർ ധനസഹായ പദ്ധതികളെക്കുറിച്ച് അറിയാൻ ഈ കൈ പുസ്തകം സഹായിക്കും. 343 പേജുള്ള പുസ്തകത്തിൽ 32 വകുപ്പുകളിലൂടെ നടപ്പാക്കുന്ന 333 സഹായ പദ്ധതികളുടെ വിശദാംശങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷാ ഫോമുകൾക്കുള്ള വെബ് സൈറ്റ് ലിങ്കുകൾ, പോലീസ് ഹൈൽപ് ലൈനുകൾ എന്നിവയും ലഭിക്കും.തികച്ചും സൗജന്യമായി വിതരണം ചെയ്യുന്ന ഈ പുസ്തകത്തിന്റെ കോപ്പികൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ ലഭിക്കും.
ഓൺലൈൻ കോപ്പികൾ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.സർക്കാർ ധനസഹായങ്ങൾ ജനങ്ങളിൽ എത്തിക്കാൻ നമുക്ക് കൈകോർക്കാം.
ഈ പുസ്തകം ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.
അബ്ദുൽ റഊഫ് കൊണ്ടോട്ടി.