വ്യവസായ നിക്ഷേപകരെ സ്വാഗതം ചെയ്ത് ചെങ്ങന്നൂര്‍

Notifications

ചെങ്ങന്നൂർ: നിക്ഷേപ സൗഹൃദം ലക്ഷ്യമാക്കി ചെങ്ങന്നൂർ താലൂക്ക് വ്യവസായ ഓഫീസ് സംഘടിപ്പിച്ച വ്യവസായ സംഗമം ശ്രദ്ധേയമായി. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ചെങ്ങന്നൂർ നഗരസഭാ അദ്ധ്യക്ഷൻ കെ.ഷിബു രാജ് ഉദ്ഘാടനം ചെയ്തു. നവ സംരംഭകർക്ക് ആശ്വാസകരമായ നിയമനിർമ്മാണങ്ങൾ ,നടപടി ക്രമങ്ങൾ, സബ്സിടി, എന്നിവയെപറ്റിയുള്ള വിവരങ്ങൾ വേണ്ട വിധം നിക്ഷേപകരിലേക്കെത്തിച്ച് മികച്ച സംരംഭങ്ങൾ വാർത്തെടുക്കുക എന്ന ഉദ്യേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

“വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന സേവനങ്ങള്‍ ” എന്ന വിഷയത്തിൽ ചെങ്ങന്നൂർ നഗരസഭ വ്യവസായ വികസന ഓഫീസർ എസ്.ജയമോഹൻ സെമിനാർ അവതരിപ്പിച്ചു., “ബാങ്ക് വായ്പ്പകൾ, നടപടി ക്രമങ്ങൾ ” എന്ന വിഷയത്തിൽ ചെങ്ങന്നൂർ കാനറ ബാങ്ക് സീനിയർ മാനേജർ ഷഹന അരിഫ് ക്ലാസെടുത്തു. “ഈസ് ഒഫ് ഡൂയിങ്ങ് ബിസ്നസ്സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി ക്രമത്തിൽ ” എന്ന വിഷയത്തിൽ പഞ്ചായത്ത് അസിസ്റ്റന്റെ ഡയറക്ടർ ശ്രീകുമാർ ക്ലാസെടുത്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, ചെങ്ങന്നൂർ ഉപജില്ല വ്യവസായ ഓഫീസർ എസ്.ലൈല, ജില്ലാ വ്യവസായ ഒഫീസ് ജനറൽ മാനേജർ എ.വി ലൗലി ,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ചെങ്ങന്നൂർ ബ്ലോക്ക് വികസന കാര്യ ഓഫീസർ അഭിലാഷ് വർമ്മ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.