സിവിൽ സർവീസ് അക്കാഡമിയിൽ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

Notifications

സംസ്ഥാന സിവിൽ സർവീസ് അക്കഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സിവിൽ സർവീസസ് പ്രിലിംസ്, മെയിൻസ് പരീക്ഷകൾക്കുള്ള പരിശീലന കോഴ്‌സുകളിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു.

 ജിയോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി, ഫിലോസഫി തുടങ്ങിയ വിഷയങ്ങളിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കോളേജ് അധ്യാപനത്തിൽ 25 വർഷത്തെ പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ യു.പി.എസ്.സി. സിവിൽ സർവീസസ് മെയിൻസ് പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. മണിക്കൂർ വ്യവസ്ഥയിലാണ് പ്രതിഫലം.

എട്ട്, ഒൻപത്, പത്ത്, പ്ലസ് 1, പ്ലസ് 2 സ്‌കൂൾ തലത്തിലുള്ള വിദ്യാർഥികൾക്കുള്ള ക്ലാസുകളിലേക്കും പാനൽ തയ്യാറാക്കുന്നു. കോഴ്‌സ്: ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്, എൻ.റ്റി.എസ്.ഇ. കോച്ചിങ്. ബിരുദാനന്തര ബിരുദം, ബി.എഡ്, അധ്യാപനമേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മണിക്കൂർ വ്യവസ്ഥയിലാണ് പ്രതിഫലം.

താത്പര്യമുള്ളവർ ബയോഡാറ്റ ഫെബ്രുവരി 15നകം ഡയറക്ടർ, സെന്റർഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.

ഫോൺ: 0471-2313065, 2311654.

വെബ്‌സൈറ്റ്: www.ccek.org 

ഇ-മെയിൽ:  directorccek@gmail.com.