സ്വസ്ഥവും, സന്തുഷ്ട്ടവും ആയ കുടുംബ ജീവിതത്തിനു അത്യാവശ്യമായ മൂന്നു കാര്യങ്ങൾ

Family & Lifestyle

സ്വസ്ഥവും, സന്തുഷ്ട്ടവും ആയ കുടുംബ ജീവിതത്തിനു അത്യാവശ്യമായ മൂന്നു കാര്യങ്ങൾ…

1 . സംതൃപ്തി – നമ്മൾ ഒരുമിച്ചു കഴിയുന്ന ഓരോ നിമിഷവും തിരികെ ലഭിക്കാത്ത അമൂല്യമായ ജീവിത സന്ദർഭങ്ങളായി കാണുക… അതിൽ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും തീർച്ചയായും ഉണ്ടാകും, എന്നാൽ അവയെല്ലാം നമ്മുടെ കുടുംബാന്തരീക്ഷത്തിൽ വന്നു ചേരുന്ന വിലപ്പെട്ട സന്ദർഭങ്ങളായി കണ്ട് പിണക്കങ്ങൾക്ക് വിരാമമിട്ട് നല്ല സമയങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്…

2 . വിട്ടുവീഴ്ച്ച : സന്തുഷ്ടമായ കുടുംബാന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ച്ചകൾ അനിവാര്യമാണ്. വിട്ടുവീഴ്ച്ചകൾ ഉണ്ടാകുന്നത് വിവേകമുള്ള മനസ്സുകളിൽ നിന്ന് മാത്രമാണ്… അതിൽ തോൽവിയോ ജയമോ നിലനിൽക്കുന്നില്ല…

3 . വിശ്വാസം : ബന്ധങ്ങളിൽ വച്ചേറ്റവും സ്വാതന്ത്ര്യമുള്ള ബന്ധമാണ് ഒരു കുടുംബത്തിലുണ്ടാവേണ്ടത്… അതിൽ വിശ്വാസത്തിനു പകൽ വെളിച്ചം പോലുള്ള സ്ഥാനമാണ്… വിശ്വാസത്തിൽ സംശയത്തിന്റെ ആവശ്യമില്ല… പരസ്പരമുള്ള വിശ്വാസത്തിനു ഇരുമ്പിനേക്കാൾ ബലവും ധൃഢതയുമാണ് എന്ന് തിരിച്ചറിയണം…

പലപ്പോഴും നാം ചിന്തിക്കുന്നതിനേക്കാൾ പരസ്പ്പരം സംസാരിച്ചു ജയിക്കാൻ ശ്രമിക്കുന്നതിലൂടെയാണ് കുടുംബാന്തരീക്ഷത്തിൽ ശാന്തത നഷ്ടപ്പെടുന്നത്… ഒരു രണ്ടു നിമിഷം പരസ്പ്പരം മനസ്സുകൾ വാച്ചുമാറി ഒന്ന് ചിന്തിച്ചു നോക്കൂ, രണ്ടുപേർക്കും ഉള്ളുതുറന്ന് ചിന്തിക്കാനും, വെറുതെ സമയം കളഞ്ഞല്ലോ എന്ന് കരുതി ചിരിക്കാനും സാധിക്കുന്നു…

ഉപദേശം എല്ലാവർക്കുമാകാം എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ച അത്രയും സമയം മതി… നിങ്ങളുടെ കുടുംബ ജീവിതം കെട്ടുറപ്പുള്ളതാക്കാൻ… അതുകൊണ്ട് ഭാരമുള്ള ചിന്തകൾ തൽക്കാലം ഇറക്കി വച്ചു പരസ്പ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുക…

നിങ്ങളുടെ സന്തോഷം, അതാണ് നിങ്ങളെ ഇഷ്ടപ്പെടുന്നവർ കാണാൻ ആഗ്രഹിക്കുന്നത്.

തയ്യാറാക്കിയത് : ബാബു വിജയൻ