സൗദി അറേബ്യയിൽ 15 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

GCC News

15 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഞായറാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 118 ആയി. ഇതിൽ മൂന്ന് പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

നിലവിൽ രോഗ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലിരുന്നവർക്കും, വിദേശത്തു നിന്ന് വന്നവർക്കുമാണ് ഇപ്പോൾ പുതുതായി വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.