സൗദി: 17 പേർക്ക് രോഗം സ്ഥിരീകരിച്ചു

GCC News

സൗദി അറേബ്യയിൽ 17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ കൊറോണാ ബാധിച്ചവരുടെ എണ്ണം 62 ആയി.

നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ 11 പേര് ഈജിപ്തിൽ നിന്നുള്ളവരാണ്. ഇവർ നിലവിൽ മക്കയിൽ ക്വാറന്റീനിൽ തുടരുകയാണ്.
മറ്റുള്ളവരെല്ലാം വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയ സൗദി പൗരന്മാരാണ്. കൊറോണാ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി വ്യാഴാഴ്ച്ച സൗദി രാജ്യത്തെ ഹോട്ടലുകളിലും കല്യാണ ഹാളുകളിലും ആളുകൾ ചടങ്ങുകൾക്ക് ഒത്തചേരുന്നത് താത്കാലികമായി വിലക്കിയിട്ടുണ്ട്.