ഖത്തർ: 1 മരണം; 251 പേർക്ക് കൂടി COVID-19

Breaking

ഖത്തറിൽ 251 പേർക്ക് കൂടി പുതിയതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിലെ COVID-19 രോഗബാധിതരുടെ എണ്ണം 2979 ആയി.

28 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. മുൻപ് രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവർക്കാണ് നിലവിൽ രോഗബാധ കണ്ടെത്തിയതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

കൊറോണ വൈറസിനെ തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി ഖത്തറിൽ മരിച്ചതായും മന്ത്രാലയം അറിയിച്ചു. 42 വയസ്സുകാരനായ ഒരു ഖത്തർ നിവാസിയാണ് മരിച്ചത്. ഇദ്ദേഹത്തിന് മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ ഖത്തറിൽ COVID-19 നെ തുടർന്നുള്ള മരണങ്ങൾ 7 ആയി.