ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു. 59 വയസുളള ഒരു പുരുഷൻ ആണ് മരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഖത്തറിൽ COVID-19 നെ തുടർന്നുള്ള മരണം 8 ആയി.
345 പേർക്ക് കൂടി ശനിയാഴ്ച്ച കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഖത്തറിൽ കൊറോണാ ബാധിതരുടെ എണ്ണം 5008 ആയി. നിലവിൽ 4490 പേർ ചികിത്സയിൽ തുടരുന്നുണ്ട്. 46 പേർ കൂടി രോഗമുക്തി നേടിയതോടെ ഖത്തറിൽ രോഗം ഭേദമായവരുടെ എണ്ണം 510 ആയി.