യു എ ഇ: ഒരു മരണം; 241 പേർക്ക് കൂടി COVID-19

GCC News

യു എ ഇയിൽ 241 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിച്ചവരുടെ എണ്ണം 1505 ആയി.

COVID-19 രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന കൂടുതൽ പേരിലേക്ക് രാജ്യത്ത് വ്യാപിപ്പിച്ചതാണ് ഇപ്പോൾ രോഗ ബാധിതരുടെ എണ്ണം ദിനവും ഉയർന്ന് വരുന്നതിനു കാരണമെന്ന് മന്ത്രാലയം അറിയിച്ചു. 17 പേർക്ക് കൂടി രോഗം ഭേദമായി.

ശനിയാഴ്ച്ച COVID-19-നെ തുടർന്ന് യു എ ഇയിൽ ഒരാൾ മരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. 53 വയസ്സുള്ള ഒരു അറബ് പൗരനാണ്
മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരണം10 ആയി.