ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നോർത്ത് അൽ ബതീനയിൽ പരിശോധനകൾ നടത്തി

GCC News

രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം നോർത്ത് അൽ ബതീന ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. 2024 ജൂലൈ 16-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ ഡയറ്കടറേറ്റ് ജനറൽ ഓഫ് ലേബറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

ഡെലിവറി സേവന മേഖലയിലെ ജീവനക്കാർ, റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ, വാട്ടർ ടാങ്ക് ഓപ്പറേറ്റർ തുടങ്ങിയ തൊഴിലുകളിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായിരുന്നു പ്രധാനമായും ഈ പരിശോധന. ഈ പരിശോധനകളുടെ ഭാഗമായി രാജ്യത്തെ തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ 11 പ്രവാസി തൊഴിലാളികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്.

ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.