ദുബായ്: സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ആരംഭിച്ചു

GCC News

ദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിന് 2023 ഫെബ്രുവരി 24, വെള്ളിയാഴ്ച തുടക്കമായി. ‘പുത്തൻ സര്‍ഗ്ഗശക്തി. മാറ്റമില്ലാത്ത പാത’ എന്ന ആശയത്തിലൂന്നിയാണ് പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അൽ ഫാഹിദി ഹിസ്റ്റോറിക്കൽ മേഖലയിലാണ് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ഈ മേള 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെ നീണ്ട് നിൽക്കും.

Source: Dubai Media Office.

188-ൽ പരം എമിറാത്തി, ജി സി സി കലാകാരൻമാർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

Source: Dubai Media Office.

വിവിധ വകഭേദങ്ങളിലുള്ള നിരവധി കലാസൃഷ്ടികൾ, കലാരൂപങ്ങൾ, ചുവര്‍ച്ചിത്രങ്ങൾ, നിര്‍മ്മാണാത്മകമായ പ്രദർശനങ്ങൾ എന്നിവ പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Cover Image: Dubai Media Office.