ദുബായ്: സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഫെബ്രുവരി 24-ന് ആരംഭിക്കും

UAE

ദുബായിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 24-ന് ആരംഭിക്കും. 2023 ഫെബ്രുവരി 23-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ മേള 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 5 വരെ നീണ്ട് നിൽക്കും. അൽ ഫാഹിദി ഹിസ്റ്റോറിക്കൽ മേഖലയിലാണ് ഈ ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

188-ൽ പരം എമിറാത്തി, ജി സി സി കലാകാരൻമാർ ഈ മേളയിൽ പങ്കെടുക്കും.