ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai World Trade Centre will host Gulfood Manufacturing from 4 to 6 November 2025, bringing together 2,500 leading global brands from 79 countries to showcase the latest digital solutions and breakthrough innovations in a critical year for the manufacturing chain pic.twitter.com/dvFeIGPczU
— Dubai Media Office (@DXBMediaOffice) October 21, 2025
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2025 നടക്കുന്നത്. ഈ പ്രദർശനം 2025 നവംബർ 4 മുതൽ നവംബർ 6 വരെ നീണ്ട് നിൽക്കും.
ഇത്തവണത്തെ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പ്രദർശനത്തിൽ എഴുപത്തൊമ്പത് രാജ്യങ്ങളിൽ നിന്നുള്ള 2500-ൽ പരം പ്രദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.

