യു എ ഇയിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 21, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി.
4 ബംഗ്ലാദേശ് പൗരന്മാർ, 3 ബ്രിട്ടണിൽ നിന്നുള്ളവർ, പാക്കിസ്ഥാൻ, പോർട്ടുഗൽ, പോളണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകൾ എന്നിവർക്കാണ് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
ശനിയാഴ്ച്ച 7 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ 38 പേർ യു എ ഇയിൽ രോഗബാധയിൽ നിന്ന് മുക്തിനേടിയിട്ടുണ്ട്.