ഖത്തർ: 153 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ സ്ഥിരീകരിച്ചു

GCC News

153 പേർക്ക് കൂടി ഖത്തറിൽ കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ COVID-19 ബാധിച്ചവരുടെ എണ്ണം 2210 ആയിട്ടുണ്ട്.

മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. രോഗ വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും സാമൂഹിക അകലവും കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

28 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ ഖത്തറിൽ COVID-19 ഭേദമായവരുടെ എണ്ണം 178 ആയി.