അബുദാബി: പതിനഞ്ചാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ സമാപിച്ചു

UAE

പതിനഞ്ചാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ സമാപിച്ചു. അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ ജലമേള സംഘടിപ്പിച്ചത്.

അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള 2024 ഫെബ്രുവരി 16-നാണ് ആരംഭിച്ചത്. ഫെബ്രുവരി 25-നാണ് മേള സമാപിച്ചത്.

യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ ആഘോഷമാണ് അൽ ദഫ്ര ജലോത്സവം. ഇതിന്റെ ഭാഗമായി അറബി പായ്ക്കപ്പലുകളുടെ മത്സരയോട്ടം, ബീച്ച് സ്പോർട്സ്, നാടോടി കലാരൂപങ്ങൾ, സംഗീതപരിപാടികൾ മുതലായവ അരങ്ങേറി.

ഇരുപത്തഞ്ചോളം നാവിക, കായിക മത്സരയിനങ്ങൾ നടന്ന മേളയിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു. ഏതാണ്ട് നാലര ദശലക്ഷം ദിർഹമാണ് ഈ മേളയിൽ അകെ സമ്മാനത്തുകയായി നൽകിയത്.