അബുദാബി: പതിനാറാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2022 ഒക്ടോബർ 28-ന് ആരംഭിക്കും

UAE

പതിനാറാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2022 ഒക്ടോബർ 28 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022 ഒക്ടോബർ 28 മുതൽ 2023 ജനുവരി 31 വരെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.

2022 ജൂലൈ 27-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഒട്ടകങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മത്സരങ്ങളോടൊപ്പം, സാംസ്‌കാരിക പരിപാടികളും ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.