ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിച്ചു. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.
2023 നവംബർ 13 മുതൽ നവംബർ 17 വരെയാണ് പതിനെട്ടാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ദുബായ് എയർഷോയിൽ 148 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി നാനൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്.

വ്യോമയാന മേഖലയിലെ മുന്നൂറിലധികം ആഗോള പ്രശസ്തരായ വിദഗ്ദർ ദുബായ് എയർഷോയിൽ പ്രസംഗിക്കുന്നതാണ്.

സന്ദർശകർക്ക് വ്യോമയാന മേഖലയിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു.
Cover Image: Dubai Media Office.