അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ നടന്ന് വന്നിരുന്ന ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു. 2024 ജൂലൈ 28-നാണ് ഈ മേള സമാപിച്ചത്.
ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2024 ജൂലൈ 15-നാണ് ആരംഭിച്ചത്.
ഈന്തപ്പഴ ഉത്പാദന മേഖലയിയിലെയും, കാർഷിക മേഖലയിലെയും നിരവധി സ്വകാര്യ കമ്പനികൾ, ഉത്പാദകർ, സർക്കാർ വകുപ്പുകൾ മുതലായവർ ഈ മേളയിൽ പങ്കെടുത്തു. യു എ ഇയുടെ സാംസ്‌കാരിക പൈതൃകത്തിൽ ഈന്തപ്പനകൾക്കുള്ള സ്ഥാനം എടുത്ത് കാട്ടുന്ന മേളയാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ.
ഈന്തപ്പനയുടെ ചരിത്ര, സാംസ്‌കാരിക പ്രാധാന്യം, സാംസ്കാരിക തനിമ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ഭക്ഷ്യ സുരക്ഷ, സുസ്ഥിര വികസനം എന്നിവയുടെ പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങൾ ഈ മേള ചർച്ച ചെയ്തു. അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിച്ചത്.