ദുബായ്: DIFC ആർട്സ് നൈറ്റ്സ് 2025 നവംബർ 13-ന് ആരംഭിക്കും

UAE

ഇരുപതാമത് DIFC ആർട്സ് നൈറ്റ്സ് 2025 നവംബർ 13-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ വെച്ചാണ് (DIFC) ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2025 നവംബർ 13-ന് ആരംഭിക്കുന്ന DIFC ആർട്സ് നൈറ്റ്സ് നവംബർ 16 വരെ നീണ്ട് നിൽക്കും.

ദുബായിലെ പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നാണ് DIFC ആർട്സ് നൈറ്റ്സ്. കല, സർഗ്ഗശക്തി, സമൂഹം എന്നിവയുടെ ആഘോഷമാണിത്.