സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് 21 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

GCC News

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് 21 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 7 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ വിമാനങ്ങളിൽ യാത്രാ ചെയ്യാൻ താത്പര്യമുള്ളവർക്ക് https://docs.google.com/forms/d/e/1FAIpQLSemIALP9dIETqaFZOvOubWLB6TQqWdlefYzKb1beo2wLmj0XA/viewform എന്ന വിലാസത്തിലൂടെ യാത്രാ സന്നദ്ധത അറിയിക്കാവുന്നതാണ്. യാത്ര ചെയ്യാൻ താത്പര്യമുള്ള തീയതി, ഇടം മുതലായവ ഈ ഫോമിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.

ഓരോ യാത്രികർക്കും പ്രത്യേകമായി ഈ ഫോം പൂരിപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവരെ എയർ ഇന്ത്യ ഇമെയിൽ വഴിയോ, ഫോണിലൂടെയോ ബന്ധപെടുന്നതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവർക്ക്, എയർ ഇന്ത്യ അംഗീകൃത ഏജൻസിയായ നാഷണൽ ട്രാവൽസിന്റെ റുവി, വട്ടായ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നേരിട്ടെത്തിയും ടിക്കറ്റ് എടുക്കാവുന്നതാണ്.

കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 2 വീതം സർവീസുകളും, കോഴിക്കോട്ടേക്ക് ഒരു സർവീസുമാണ് ഈ കാലയളവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ ഡൽഹി, മംഗലാപുരം, ചെന്നൈ, ലക്നൗ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 2 വീതവും, ട്രിച്ചി, വിജയവാഡ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു മാസത്തിനിടയിൽ ഏതാണ്ട് 70000 ഇന്ത്യക്കാർ ഇത്തരം പ്രത്യേക വിമാനങ്ങളിൽ ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

സെപ്റ്റംബർ 1 മുതൽ 15 വരെ ഒമാനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:

S.noDateFlight no. & TimeFromTo
1.1 September 2020IX 1618 14:25MuscatChennai
2.1 September 2020IX 1118 17:00MuscatLucknow
3.3 September 2020IX 1714 14:15MuscatKannur
44 September 2020IX 1218 14:25MuscatMumbai
5.5 September 2020IX 1442 11:00MuscatKochi
6.5 September 2020IX 1554 14:40MuscatTrivandrum
7.6 September 2020IX 1118 17:00MuscatDelhi
8.6 September 2020IX 1350 10:55MuscatCalicut
9.7 September 2020IX 1818 10:40MuscatBengaluru/ Mangalore
10.8 September 2020IX 1118 17:00MuscatLucknow
11.8 September 2020IX 1618 14:25MuscatChennai
12.8 September 2020IX 1918 12:25MuscatHyderabad
13.9 September 2020IX 1218 9:20MuscatVijayawada
14.9 September 2020IX 1616 13:35MuscatTiruchirappalli
15.10 September 2020IX 1714 22:50MuscatKannur
16.11 September 2020IX 1554 14:40MuscatTrivandrum
17.12 September 2020IX 1218 14:25MuscatMumbai
18.13 September 2020IX 1442 11:00MuscatKochi
19.14 September 2020IX 1818 10:40MuscatBengaluru/ Mangalore
20.14 September 2020IX 1118 17:00MuscatDelhi
21.15 September 2020IX 1918 12:25MuscatHyderabad