2023 നവംബർ 26-ന് നടന്ന ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്തു.
ദുബായ് മീഡിയ ഓഫീസ് നൽകിയ കണക്കുകൾ പ്രകാരം ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടന്ന ഇത്തവണത്തെ ദുബായ് റണിൽ 226000 പേരാണ് പങ്കെടുത്തത്.

ദുബായ് കിരീടാവകാശി H.H. ഹംദാൻ ബിൻ മുഹമ്മദിനൊപ്പം ആവേശത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ പ്രകടനത്തോടെ അണിനിരന്ന ഇവർ ദുബായ് നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡിനെ ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി മാറ്റി.

ഒരു മാസം നീണ്ട് നിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ അവസാന ദിനത്തിൽ സംഘടിപ്പിച്ച ദുബായ് റൺ പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടി എന്ന സ്ഥാനം ഊട്ടി ഉറപ്പിച്ചു.

എമിറേറ്റിലെ പ്രവാസികളും, പൗരന്മാരും, സന്ദർശകരും ഉൾപ്പടെ എല്ലാ പ്രായവിഭാഗങ്ങളിൽപ്പെടുന്നവരും ദുബായ് റൺ 2023-ൽ പങ്കെടുത്തു.
2023 നവംബർ 12-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച നാലാമത് ദുബായ് റൈഡിൽ മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തിരുന്നു.
Cover Image: Dubai Media Office.