ഇരുപത്തേഴാമത്‌ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും

UAE

സന്ദർശകർക്ക് ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തേഴാമത്‌ സീസൺ 2021 ഡിസംബർ 15 മുതൽ ആരംഭിക്കും. 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയാണ് DSF സംഘടിപ്പിക്കുന്നത്.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും ഒരുക്കുന്നു. ഈ ആഘോഷവേള, മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും സമ്മാനിക്കുന്നു.

ഇത്തവണ എക്സ്പോ 2020 ദുബായ്, യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ എന്നിവയ്‌ക്കൊപ്പമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്.