ഖത്തർ: 283 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

Breaking

ഖത്തറിൽ 283 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 3711 ആയി.

33 പേർക്ക് കൂടി രോഗം ഭേദമായതോടെ ഖത്തറിൽ രോഗമുക്തിനേടിയവരുടെ സംഖ്യ 406 ആയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 7 പേർ കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്.

പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്.