ദുബായ്: ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനം നാളെ മുതൽ മുതൽ ആരംഭിക്കും

GCC News

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് നാളെ (2023 ഫെബ്രുവരി 20) മുതൽ ദുബായിൽ ആരംഭിക്കും.

ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ 24 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് 2023 സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 120 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.

മേളയിലെത്തുന്ന സന്ദർശകർക്കായി വാഹനപാർക്കിംഗ് സൗകര്യങ്ങൾ, സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഗൾഫുഡ് പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ ദിനവും രാവിലെ 7 മണിമുതൽ രാത്രി 8 മണിവരെയാണ് സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Cover Image: A file Photo of Gulfood from WAM.