ബഹ്‌റൈൻ: രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷൻ 2023 ഡിസംബർ 5-ന് ആരംഭിക്കും

GCC News

രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷന് ബഹ്‌റൈൻ വേദിയാകും. 2023 ജൂലൈ 2-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ഡിസംബർ 5-നാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ സമ്മേളനം ആരംഭിക്കുന്നത്. എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ വെച്ചാണ് രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

ദേശീയ സുരക്ഷയുടെയും, സാമ്പത്തിക വളർച്ചയുടെയും പ്രധാന തൂണുകളിലൊന്നാണ് സൈബർ സുരക്ഷയെന്ന് ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ, അഭിവൃദ്ധി എന്നിവ അതീവസുരക്ഷിതമായ ഒരു ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി ചട്ടകൂടുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Pixabay.