യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
യു എ ഇയിലെ സ്വകാര്യ കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ഈദുൽ ഫിത്റുമായി ബന്ധപ്പെട്ട് ശമ്പളത്തോട് കൂടിയുള്ള അവധി ദിനങ്ങളായിരിക്കും ഇത്.
മെയ് 22 വെള്ളിയാഴ്ചയാണ് റമദാൻ 29 വരുന്നത്.