ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ മുപ്പതാമത് പതിപ്പ് 2025 ഫെബ്രുവരി 17-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
The 30th edition of Gulfood will take place from February 17 to 21, 2025, at the Dubai World Trade Centre, bringing together over 5,500 exhibitors from more than 129 countries. pic.twitter.com/SpSdOqsa1w
— Dubai Media Office (@DXBMediaOffice) February 14, 2025
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ ഗൾഫുഡ് 2025 ഫെബ്രുവരി 17 മുതൽ 21 വരെ നീണ്ട് നിൽക്കും.
![](http://pravasidaily.com/wp-content/uploads/2025/02/gulfood-feb-15-2025b.jpg)
ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 129 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്.
ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.
Cover Image: Dubai Media Office.