ഒമാൻ: ഇന്ത്യയിലേക്ക് 4 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി

Oman

ഒമാനിൽ നിന്ന് മടങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്കായി 4 പ്രത്യേക വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 17 മുതൽ ജൂൺ 30 വരെ, വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിലാണ് ഈ പ്രത്യേക വിമാനങ്ങൾ ഉൾപെടുത്തിയിരിക്കുന്നത്. പുതിയതായി പ്രഖ്യാപിച്ച വിമാനങ്ങൾ ഡൽഹി, മുംബൈ, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

മൂന്നാം ഘട്ടത്തിലെ 9 വിമാന സർവീസുകളുടെ വിവരം മുൻപ് അറിയിച്ചിരുന്നു. ഇതോടെ ജൂൺ 17 മുതൽ ജൂൺ 30 വരെ ഒമാനിൽ നിന്നുള്ള സർവീസുകൾ 13 ആയിട്ടുണ്ട്. ഇതിൽ 7 സർവീസുകൾ കേരളത്തിലേക്കാണ്. എല്ലാ സർവീസുകളും മസ്കറ്റിൽ നിന്നാണ്.

ജൂൺ 17 മുതൽ ജൂൺ 30 വരെ ഒമാനിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:
[* പുതിയതായി പ്രഖ്യാപിച്ച സർവീസുകൾ]

Sl NoDate, Time
of Departure
FromToFlight No
16/17/2020 15:00MuscatBhubaneshwarAI 1967
26/19/2020 15:35MuscatGoa6E-9211 (INDIGO)
36/24/2020 12:55MuscatKozhikodeIX 1350
46/25/2020 14:00MuscatTrivandrumIX 1554
56/26/2020 12:10MuscatKochiIX 1442
66/27/2020 13:10MuscatKochiIX 1442
7 *6/27/2020 11:25MuscatDelhiIX 1114
8 *6/28/2020 13:15MuscatMumbaiIX 1212
96/28/2020 12:00MuscatTrivandrumIX 1554
106/29/2020 14:10MuscatKochiIX 1442
11 *6/29/2020 11:30MuscatChennaiIX 1618
126/30/2020 14:10MuscatKannurIX 1714
13 *6/30/2020 11:10MuscatMangaloreIX 1818
* New Flights