42 മത് തൃശൂർ പുഷ്‌പോത്സവം ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെ

Kerala News

തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുഷ്പോൽസവം ജനുവരി 24 ന് വൈകീട്ട് 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെയാണ് പ്രസ്തുത പുഷ്പ, ഫല, സസ്യ പ്രദർശനം നടക്കുക.

തൃശൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, കേരള കാർഷിക സർവകലാശാല, കേരള കൃഷി വകുപ്പ്, വെറ്റിനറി സർവകലാശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം സംഘടിപ്പിക്കുക. ഏറെ പുതുമകളോടും, വൈവിദ്ധ്യപൂർണമായും, വിജ്ഞാന ദായകവുമായാണ് പരിപാടി അണിയിച്ചൊരുക്കുന്നത്.

ഇതിനോടനുബന്ധിച്ച് സെമിനാറുകളും, പെറ്റ് ഷോ, വെജിറ്റബിൾ കാർവിങ്, പുഷ്പാലങ്കാര മത്സരങ്ങൾ, കാർഷിക പ്രശ്നോത്തരി, കാർഷിക സംവാദം, ഗാനമേള, നൃത്തനൃത്യങ്ങൾ എന്നവയും അരങ്ങേറും. ജില്ലാ കളക്ടർ എസ് ഷാനവാസ് ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ആർ ചന്ദ്ര ബാബു, കൗൺസിലർ എം എസ് സമ്പൂർണ, എം എൽ റോസി, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.