COVID-19:സൗദിയിൽ 5 മരണം; 1088 പേർക്ക് രോഗബാധ

Breaking

സൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 നെ തുടർന്നുള്ള ആകെ മരണസംഖ്യ 97 ആയി.

ഇന്ന് 1088 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 9362 ആയിട്ടുണ്ട്. 69 പേർ കൂടി രോഗമുക്തി നേടിയതോടെ സൗദിയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 1398 ആയി.