സൗദിയിൽ 1289 പേർക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു. ഇതുവരെ 18811 പേർക്കാണ് സൗദി അറേബ്യയിൽ COVID-19 സ്ഥിരീകരിച്ചത്. 174 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ സൗദിയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2531 ആയി.
ജിദ്ദയിൽ 294 പേർക്കും, മക്കയിൽ 218 പേർക്കും, മദീനയിൽ 202 പേർക്കും, റിയാദിൽ 178 പേർക്കുമാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്.
കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ COVID-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി.