ഒമാനിൽ 51 പേർക്ക് കൂടി COVID-19

Breaking

ഒമാനിൽ 51 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2049 ആയി. ഇന്ന് COVID-19 സ്ഥിരീകരിച്ചവരിൽ 37 പേർ ഒമാൻ പൗരന്മാരും 14 പേർ വിദേശികളുമാണ്.

ഒമാനിൽ ഇതുവരെ 364 പേർക്ക് രോഗം ഭേദമാവുകയും, 10 പേർ രോഗബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്