ആറാമത് അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ ഇന്ന് (2026 ജനുവരി 19, തിങ്കളാഴ്ച്ച) ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Under the patronage of Hamdan bin Zayed, the 6th Al Dhafra Book Festival will take place from 19-25 January 2026 in Al Dhafra Region. Organised by @abudhabialc, this year’s festival will be held under the theme Al Dhafra: Celebrating a Cultural Legacy. pic.twitter.com/nLltrRemQj
— مكتب أبوظبي الإعلامي (@ADMediaOffice) January 18, 2026
അൽ ദഫ്റയിലെ മദീനത് സായിദ് പബ്ലിക് പാർക്കിലാണ് ആറാമത് അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ ഒരുക്കുന്നത്. അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2026 ജനുവരി 19 മുതൽ ജനുവരി 25 വരെ നീണ്ട് നിൽക്കും. ‘അൽ ദഫ്റ: സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന പ്രമേയത്തിലൂന്നിയാണ് അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ആറാമത് അൽ ദഫ്റ ബുക്ക് ഫെസ്റ്റിവലിൽ 110-ഓളം പ്രാദേശിക, അറബ് പ്രസാധകർ പങ്കെടുക്കുന്നതാണ്. ഏതാണ്ട് അമ്പത്തയ്യായിരത്തിലധികം പുസ്തകങ്ങളാണ് ഈ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത്തവണത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്കാരിക, സാഹിത്യ, കലാ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: Abu Dhabi Media Office.

