സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 7 പേർ കൂടി മരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച അറിയിച്ചു. സൗദിയിൽ COVID-19 നെ തുടർന്നുള്ള ആകെ മരണ സംഖ്യ ഇതോടെ 59 ആയി.
ഞായറാഴ്ച്ച 429 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ സൗദിയിലെ COVID-19 ബാധിതരുടെ എണ്ണം 4462 ആയി. ഇതുവരെ 761 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.