ഒമാൻ: COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ള 73 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

Oman

രാജ്യത്ത് COVID-19 വാക്സിൻ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ള വിഭാഗം ജനങ്ങളിൽ 73 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 25-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/OmaniMOH/status/1452545467032682500

“രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ച ശേഷം ഇതുവരെ 2614000 പേർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുണ്ട്. വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ളവരുടെ 73 ശതമാനമാണിത്.”, ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിൽ 5679984 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്.

ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 3065137 ആയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്സിൻ കുത്തിവെപ്പിന് അർഹതയുള്ളവരുടെ 86 ശതമാനമാണിത്.