പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഒമാനിൽ നിന്നും ഏർപ്പെടുത്തുന്ന രണ്ടാം ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പങ്ക് വെച്ചു. മെയ് 17 മുതൽ 23 വരെയുള്ള രണ്ടാം ഘട്ടത്തിൽ, 8 പ്രത്യേക വിമാന സർവീസുകളായിരിക്കും ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടായിരിക്കുക.
മസ്‌കറ്റിൽ നിന്ന് 7 സർവീസുകളും സലാലയിൽ നിന്ന് ഒരു സർവീസും ഈ ഘട്ടത്തിൽ ഉണ്ടാകും.
രണ്ടാം ഘട്ടത്തിലെ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ:
- മെയ് 17 – മസ്‌കറ്റ് – തിരുവനന്തപുരം
- മെയ് 18 – മസ്‌കറ്റ് – ഹൈദരാബാദ്
- മെയ് 20 – മസ്‌കറ്റ് – ബാംഗ്ലൂർ
- മെയ് 20 – സലാല – കോഴിക്കോട്
- മെയ് 21 – മസ്‌കറ്റ് – ഡൽഹി
- മെയ് 22 – മസ്‌കറ്റ് – കണ്ണൂർ
- മെയ് 23 – മസ്‌കറ്റ് – കൊച്ചി
- മെയ് 23 – മസ്‌കറ്റ് – ഗയ
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും, ഗർഭിണികൾക്കും, തൊഴിൽ നഷ്ടമായവർക്കും, പ്രായമായവർക്കും, മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമായിരിക്കും മുൻഗണന നൽകുക എന്ന് എംബസ്സി അധികൃതർ വ്യക്തമാക്കി. യാത്രക്കായി തിരഞ്ഞെടുക്കപെടുന്നവരെ എംബസിയിൽ നിന്ന് ഫോൺ/ ഇമെയിൽ എന്നീ മാർഗങ്ങളിലൂടെ ബന്ധപെടുന്നതായിരിക്കും.
ടിക്കറ്റ് തുക യാത്രികർ വഹിക്കേണ്ടതാണെന്നും, യാത്രാ വേളയിലും, ഇന്ത്യയിൽ എത്തിയ ശേഷവും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ യാത്രികർ ബാധ്യസ്ഥരായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.