കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയ 9 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പൊതുഇടങ്ങളിൽ ഒത്തുചേരുന്നതുൾപ്പടെയുള്ള നിയമലംഘങ്ങൾക്കായി പിടിക്കപ്പെട്ട ഇവർക്കെതിരെ ജൂലൈ 12-നാണ് റോയൽ ഒമാൻ പോലീസ് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്കായി ശുപാർശ ചെയ്തത്.
വിചാരണ നടപടികൾക്കായി തടവിലാക്കപ്പെട്ട ഇവർക്കെതിരെ, പബ്ലിക് പ്രോസിക്യൂഷൻ ജൂലൈ 12-നു തന്നെ വിസ്‌താരം ഉൾപ്പടെയുള്ള നടപടികൾ ആരംഭിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട 9 പേർക്കും 1000 ഒമാൻ റിയാൽ വീതം പിഴ ചുമത്തിയിട്ടുണ്ട്.