കുവൈറ്റിൽ 900 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 3-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിതരുടെ എണ്ണം 87378 ആയി.
582 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 78791 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 536 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.