ലോക രോഗി സുരക്ഷാ ദിനം

Editorial
ലോക രോഗി സുരക്ഷാ ദിനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും, രോഗികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടന രൂപം കൊടുത്ത ഒരു ദിനമാണ് ‘ലോക രോഗി സുരക്ഷാ ദിനം’ അഥവാ ‘World Patient Safety Day’ . എല്ലാ വർഷവും സെപ്റ്റംബർ 17-നാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ആരോഗ്യ പരിപാലന രംഗത്തുള്ളവർക്ക് രോഗികളുടെ ക്ഷേമത്തെക്കുറിച്ചും, ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചുമുള്ള അവബോധം നൽകുന്നതിനായാണ് ഇങ്ങിനെ ഒരു ദിനം ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്നത്.

COVID-19 എന്ന മഹാമാരിയുടെ ഈ കാലത്ത് മുൻപന്തിയിൽ ഉണർന്നു പ്രവർത്തിച്ച ആരോഗ്യ ക്ഷേമ പ്രവർത്തകരോടുള്ള ആദരം ഈ വർഷത്തെ ഈ ദിനത്തിലെ പ്രത്യേക ആശയമായി കണക്കാക്കുന്നു. ഇനിയുള്ള ഓരോ വർഷങ്ങളിലും, ആരോഗ്യ പരിപാലന രംഗത്തെ മെച്ചപ്പെടുത്തുന്നത്തിനായുള്ള ആശയങ്ങൾ മുന്നോട്ട് വയ്ക്കുവാനും WHO തിരുമാനമെടുത്തിരിക്കുന്നു. ഊർജ്ജസ്വലതയോടുള്ള ആരോഗ്യപദ്ധതികൾ രാഷ്ട്രങ്ങൾക്ക് മുന്നോട്ടുള്ള വർഷങ്ങളിലെ അനിവാര്യതയാണെന്ന ചിന്തയും, ആരോഗ്യ പരിപാലനത്തിന് സന്നദ്ധ സേവന മനോഭാവം കൂടിയേ തീരൂ എന്നും ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

ആരോഗ്യ രംഗത്തുള്ള കള്ളനാണയങ്ങളും, അവയവ കച്ചടവക്കാരും, അസുഖങ്ങൾ വിറ്റ് ലാഭം കൊയ്യുന്ന ഇന്നത്തെ പല ആശുപത്രികൾക്കും നേരെ വെളിച്ചം തെളിയിക്കാനുള്ള ഒരു ദിനം കൂടിയാണിത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ പലപ്പോഴും രോഗികൾ ദൈവത്തിന്റെ അനുഗ്രഹമുള്ളവരായി കണക്കാക്കുന്നു; ആ വെളിച്ചം അവരിൽ വർദ്ധിക്കുന്നതിനും, രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താനും നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കഴിയട്ടെ എന്ന് ഈ വേളയിൽ പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *