വീട്ടിനകത്തും മറ്റു അടച്ചിട്ട സ്ഥലങ്ങളിലും തീക്കൂട്ടുന്നതിനെതിരെ അപായസൂചനയുമായി അബുദാബി പോലീസ്

GCC News

യു എ ഇയിൽ തണുപ്പ് ശക്തമായതോടെ താമസയിടങ്ങളിലും മറ്റു കെട്ടിടങ്ങൾക്കുള്ളിലും കരി, മരം മുതലായവ ഉപയോഗിച്ചുള്ള ചൂടാക്കാനുള്ള അടുപ്പുകൾ, ബാർബിക്യു അടുപ്പുകൾ മുതലായവ ഉപയോഗിക്കാനുള്ള സാധ്യതയേറുന്നതിനാൽ ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം തീകായാനും, പാചകം ചെയ്യാനും ചെയ്യുന്ന പ്രവർത്തികൾ ജീവനു തന്നെ അപകടമായിമാറാൻ സാധ്യതയുള്ളതിനാൽ ആളുകൾ ഇത്തരം കാര്യങ്ങൾ ഒഴിവാക്കണം എന്ന ശാസനയാണ് അബുദാബി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചത്.

അടച്ചിട്ട മുറികളിൽ ബാർബിക്യുവിനായി കൽക്കരി അടുപ്പുകൾ കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന കാർബൺ മോണോക്‌സൈഡ്, ബെൻസീൻ മുതലായ മാരകമായ രാസപദാർത്ഥങ്ങൾ അടങ്ങിയ പുക ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, കാൻസർ അടക്കമുള്ള മറ്റു രോഗങ്ങൾക്കും കാരണമാകാം. കാർബൺ മോണോക്‌സൈഡ് ജീവന് അത്യന്തം ഭീഷണിയാണ്.