അബുദാബി മേഖലയിലും, അൽ ഐൻ സിറ്റി, അൽ ദഫ്‌റ മേഖലകളിലുമുള്ള ബസ് സർവീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. നവംബർ 6 മുതൽ ഈ പുതിയ സർവീസുകൾ നടപ്പിലാക്കുന്നതാണ്.
തങ്ങളുടെ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതിനും, എമിറേറ്റിൽ സുസ്ഥിരമായതും, സമ്പൂർണ്ണമായതുമായ പൊതുഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള ITC-യുടെ നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
ITC പ്രഖ്യാപിച്ചിട്ടുള്ള ബസ് സർവീസുകളിലെ മാറ്റങ്ങൾ:
അബുദാബി മേഖല:
- സർവീസ് 103 (പുതിയ സർവീസ്) – മുഹമ്മദ് ബിൻ സയ്ദ് സിറ്റി – അൽ സാഹിയ, അബുദാബി. എല്ലാ 60 മിനിറ്റ് കൂടുമ്പോഴും.
- സർവീസ് 408 (പുതിയ സർവീസ്) – അബുദാബി ബസ് സ്റ്റേഷൻ – ഷെയ്ഖ് സയ്ദ് ഹെറിറ്റേജ് ഫെസ്റ്റിവൽ, അൽ വത്ബ. നവംബർ 20 മുതൽ ഫെബ്രുവരി 20, 2021 വരെ മാത്രമായുള്ള സൗജന്യ ബസ് സർവീസാണിത്.
- സർവീസ് A1, A2 എന്നിവ എല്ലാ 60 മിനിറ്റ് കൂടുമ്പോഴും.
- സർവീസ് 111 അബുദാബിയിൽ നിന്ന് മുസഫ മേഖലയിലേക്ക് നീട്ടുന്നു
- സർവീസ് X3 റദ്ദ് ചെയ്യാൻ തീരുമാനം. യാത്രികർക്ക് 33, 34, X5 എന്നീ സർവീസുകൾ പകരം ഉപയോഗിക്കാം.
- 210, 216, 400, 402, 403, 420 എന്നീ സർവീസുകൾ ഷഹാമ ബസ് സ്റ്റേഷനിൽ അവസാനിപ്പിക്കാൻ തീരുമാനം. ഷഹാമ മേഖലയിലുള്ളവർക്ക് ഷഹാമ ബസ് സ്റ്റേഷനിലേക്കെത്തുന്നതിനായി ‘ബസ് ഓൺ ഡിമാൻഡ്’ സേവനങ്ങൾ ഉപയോഗിക്കാം.
- 160, 161, 401, 406, A1, A2, A10, A20, B43, M01, M02, M03, M04, M05 എന്നീ സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തി.
അൽ ഐൻ സിറ്റി:
- 350, 360, 375, 380, 390, 450, 460, 491, 495, 496, 550, 560, 590, 595, 901, 902, 941, 991 എന്നീ സേവനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം.
അൽ ദഫ്‌റ മേഖല:
- സർവീസ് 760 (പുതിയ സർവീസ്) – മിർഫ സൂഖിൽ – ഹബ്ഷൻ – അൽ ദഫ്‌റ മാൾ. വ്യാഴം, വെള്ളി മറ്റു അവധി ദിനങ്ങളിൽ മാത്രം.
- സർവീസ് 864 (പുതിയ സർവീസ്) – ഗയതി – അൽ മദിന വ്യാഴം, വെള്ളി മറ്റു അവധി ദിനങ്ങളിൽ മാത്രം.
- സർവീസ് 664 ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് നീട്ടാൻ തീരുമാനം.
80088888 എന്ന നമ്പറിൽ നിന്നോ, ITC-യുടെ സ്മാർട്ട് ആപ്പിൽ നിന്നോ (Darb) ഈ മാറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ITC തങ്ങളുടെ പൊതു ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നത്. മുഴുവൻ യാത്രികരും, മാസ്കുകളുടെ ഉപയോഗം, മറ്റു മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്.