അബുദാബി പോലീസിൻറെ, റോഡിൽ സുരക്ഷിതമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി സ്കൂൾ ബസുകളുടെ, കുട്ടികളെ ഇറക്കുകയും ചെയുമ്പോൾ, മറ്റു ഡ്രൈവർമാർക്കുള്ള വാഹനം നിർത്താൻ ഉള്ള നിർദ്ദേശ സൂചിക അവഗണിക്കുന്നതിനു 1000 ദിർഹം പിഴ ഈടാക്കുന്നു. ഇത്തരത്തിൽ സ്കൂൾ ബസുകൾക്കായി നിർത്തി കൊടുക്കാത്ത വാഹനങ്ങളെ പിടികൂടുന്നതിനായി എല്ലാ സ്കൂൾ ബസുകളിലും വീഡിയോ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത്തരം നിർത്താനുള്ള ബോർഡ് വെച്ചിട്ടുള്ള സ്കൂൾ ബസുകൾ റോഡിൽ കാണുമ്പോൾ ജാഗ്രതയോടെ വാഹനം നിർത്തികൊടുക്കാനും, അതിലൂടെ അപകടങ്ങൾ ഒഴിവാക്കാനും ഉള്ള നിർദേശം അബുദാബി പോലീസ് ട്വിറ്ററിലൂടെയാണ് നൽകിയത്. ഈ നിയമലംഘനത്തിന് 1000 ദിർഹം ഫൈനും 10 ബ്ലാക് പോയന്റ്സും ആണ് ശിക്ഷ.