ആദ്യ ഘട്ടത്തിൽ ജനസംഖ്യയുടെ 40% പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

GCC News

വാക്സിൻ ലഭ്യമായാൽ, ആദ്യ ഘട്ടത്തിൽ ആകെ ജനസംഖ്യയുടെ 40% പേരിലേക്ക് അത് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ഇക്കാര്യം അറിയിച്ചത്.

ഈ വർഷം അവസാനത്തോടെ ആദ്യ ബാച്ച് COVID-19 വാക്സിൻ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ബാച്ച് വാക്സിൻ ലഭ്യമാകുന്ന രാജ്യങ്ങളിൽ ഒമാൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“രാജ്യത്തേക്ക് ആവശ്യമായ അളവിൽ വാക്സിൻ ലഭിക്കുമെന്ന് ഒമാൻ ഉറപ്പാക്കിയിട്ടുണ്ട്. ഇത് ലഭിക്കുന്ന പക്ഷം ആകെ ജനസംഖ്യയുടെ 40 ശതമാനം പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.”, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.