ഒമാൻ: നഴ്സറികൾ ഡിസംബർ 13 മുതൽ തുറക്കാൻ തീരുമാനം

GCC News

കൊറോണ വൈറസ് പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ട് മാസമായി അടഞ്ഞ് കിടന്നിരുന്ന രാജ്യത്തെ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ എന്നിവ ഡിസംബർ 13 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് വ്യക്തമാക്കി. ഡിസംബർ 2, ബുധനാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്.

രാജ്യത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ടുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടർന്നാണ് നഴ്സറികളും, കിൻഡർഗാർട്ടനുകളും തുറക്കാൻ മന്ത്രാലയം തീരുമാനിച്ചത്. ഇത്തരത്തിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ കർശനമായി നടപ്പിലാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ നഴ്സറികളും, കിൻഡർഗാർട്ടനുകളും തുറക്കുമ്പോൾ നടപ്പിലാക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച് മാസം മുതൽ ഒമാനിലെ നഴ്സറികളും, കിൻഡർഗാർട്ടനുകളും അടഞ്ഞു കിടക്കുകയാണ്.