രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏതാനം തൊഴിലുകളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമാനിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായുള്ള ഈ തീരുമാനം തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സൈദ് ബഒവൈനാണ് പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച 7/2021 എന്ന ഉത്തരവ് അദ്ദേഹം പുറത്തിറക്കി. 25/2008, 9/2020 എന്നീ ഉത്തരവുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ പുതിയ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.
ഈ തീരുമാനപ്രകാരം താഴെ പറയുന്ന മേഖലകളിലെ തൊഴിലുകളിൽ വിദേശ തൊഴിലാളികളെ ഒഴിവാക്കാനും, ഈ തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
- ഇന്ധന സ്റ്റേഷനുകളിലെ മാനേജർ പദവി.
- ഒപ്റ്റിക്കൽ ഷോപ്പ്, കണ്ണട വ്യാപാരം തുടങ്ങിയ വാണിജ്യ മേഖലയിലെ തൊഴിലുകൾ.
ഈ ഉത്തരവ് പ്രകാരം, ഇത്തരം തൊഴിലുകളിൽ നിലവിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതോടെ അവ പുതുക്കി നൽകേണ്ടതില്ലെന്നും, പ്രവാസികൾക്ക് പുതിയ വിസകൾ അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.