ദുബായ്: ഫിറ്റ്നസ് സെന്ററുകൾക്കുള്ള പുതിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

UAE

എമിറേറ്റിലെ ജിം ഉൾപ്പടെയുള്ള ഫിറ്റ്നസ് സെന്ററുകളിൽ നടപ്പിലാക്കേണ്ടതായ പുതിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ ഉത്തരവ് പുറത്തിറക്കി. COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ഈ നിയന്ത്രണങ്ങൾ ജനുവരി 22-നാണ് ദുബായ് ഇക്കോണമി, ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവർ സംയുക്തമായി അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം എമിറേറ്റിലെ ജിം ഉൾപ്പടെയുള്ള ഫിറ്റ്നസ് സെന്ററുകളിൽ സന്ദർശകർക്കിടയിലും, ട്രെയിനിങ്ങ് ഉപകാരണങ്ങൾക്കിടയിലും ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം 2 മീറ്ററിൽ നിന്ന് 3 മീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. COVID-19 വ്യാപനം തടയുന്നതിനായി ദുബായ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

ഇതോടൊപ്പം, എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെകൾ മുതലായ ഭക്ഷണശാലകളിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ജനുവരി 22 മുതൽ കൂടുതൽ കർശനമാക്കാനും ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചിട്ടുണ്ട്.