രാജ്യത്ത് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മാർച്ച് 22-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ കൈ ഉപയോഗിച്ച് മൊബൈൽ ഫോൺ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം നടപടികൾക്ക് പിടിക്കപ്പെടുന്നവർക്ക് 10 ദിവസത്തെ തടവും, 300 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.”, ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങൾ സംബന്ധിച്ച് പൊതു സമൂഹത്തിന് അവബോധം നൽകുന്നതിന് ലക്ഷ്യമിട്ടാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വാഹനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ മൊബൈൽ ഫോണിന്റെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിലൂടെ ഡ്രൈവർമാരുടെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്ന് മാറുന്നതിനും, വലിയ അപകടങ്ങളിലേക്ക് നയിക്കുന്നതിനും പലപ്പോഴും കാരണമാകാറുണ്ട്.